Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Foreign Minister

കരാറിനടുത്ത് എത്തിയെന്ന് ഇ​റാ​ൻ വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ​​​​​മ​​​​​ന്ത്രി

ടെ​​​​​ഹ്‌​​​​​റാ​​​​​ൻ: അ​​​​​മേ​​​​​രി​​​​​ക്ക​​​യു​​​മാ​​​യി സ​​​​​മാ​​​​​ധാ​​​​​ന ക​​​​​രാ​​​​​ർ ഉ​​​​​ട​​​​​നു​​​​​ണ്ടാ​​​​​യേ​​​​​ക്കു​​​​​മെ​​​​​ന്ന് ഇ​​​റാ​​​ൻ. വാ​​​​​ഷിം​​​​​ഗ്ട​​​​​ണും ടെ​​​​​ഹ്റാ​​​​​നും മു​​​​​ൻ​​​​​പൊ​​​​​രി​​​​​ക്ക​​​​​ലും ക​​​​​രാ​​​​​റി​​​​​ന് ഇ​​​​​ത്ര​​​​​യും അ​​​​​ടു​​​​​ത്തെ​​​​​ത്തി​​​​​യി​​​​​ട്ടി​​​​​ല്ലെ​​​​​ന്ന് ഇ​​​​​റാ​​​​​ൻ വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ​​​​​മ​​​​​ന്ത്രി അ​​​​​ബ്ബാ​​​​​സ് അ​​​​​ര​​​​​ഗ്ചി പ​​​​​റ​​​​​ഞ്ഞു.

ക​​​രാ​​​ർ ഒ​​​​​പ്പി​​​​​ട്ടാ​​​​​ൽ അ​​​​​മേ​​​​​രി​​​​​ക്ക മ​​​​​ര​​​​​വി​​​​​പ്പി​​​​​ച്ച ഇ​​​​​റേ​​​​​നി​​​​​യ​​​​​ൻ ആ​​​​​സ്തി​​​​​ക​​​​​ൾ വി​​​​​ട്ടു​​​​​കി​​​ട്ടു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​​​റ​​​​​ഞ്ഞു. ഈ ​​​​​ക​​​​​രാ​​​​​റി​​​​​ലൂ​​​​​ടെ രാ​​​​​ജ്യ​​​​​ത്തി​​​​​നു ഗ​​​​​ണ്യ​​​​​മാ​​​​​യ സാ​​​​​മ്പ​​​​​ത്തി​​​​​ക സ്രോത​​​​​സു​​​​​ക​​​​​ൾ തു​​​​​റ​​​​​ന്നു​​​​​കി​​​​​ട്ടും.

നി​​​​​ർ​​​​​ദി​​​​​ഷ്ട ക​​​​​രാ​​​​​റി​​​​​ലെ ആ​​​​​ദ്യ​​​​​ത്തെ ഘ​​​​​ട​​​​​കം അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ നാ​​​​​വി​​​​​ക ഉ​​​​​പ​​​​​രോ​​​​​ധം നീ​​​​​ക്കു​​​​​ക​​​​​യെ​​​​​ന്ന​​​​​താ​​​​​ണെ​​​​​ന്നും അ​​​​​ര​​​​​ഗ്ചി പ​​​​​റ​​​​​ഞ്ഞ​​​​​താ​​​​​യി ഇ​​​​​റാ​​​​​ന്‍റെ ഔ​​​​​ദ്യോ​​​​​ഗി​​​​​ക മാ​​​​​ധ്യ​​​​​മം റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്തു.

ഹോ​​​​​ർ​​​​​മു​​​​​സി​​​​​ലൂ​​​​​ടെ​​​​​യു​​​​​ള്ള ഗ​​​​​താ​​​​​ഗ​​​​​തം നി​​​​​യ​​​​​ന്ത്രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് സം​​​​​യു​​​​​ക്ത സം​​​​​വി​​​​​ധാ​​​​​ന​​​​​മൊ​​​​​രു​​​​​ക്കാ​​​​​ൻ ഇ​​​​​റാ​​​​​നും ഒ​​​​​മാ​​​​​നും ശ്ര​​​​​മി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. 60 ദ​​​​​വ​​​​​സ​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ൽ ഇ​​​​​തി​​​​​ന്‍റെ ക​​​​​ര​​​​​ട് ച​​​​​ട്ട​​​​​ക്കൂ​​​​​ട് പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കും.

അ​​​​​തേ​​​​​സ​​​​​മ​​​​​യം ജ​​​​​ല​​​​​പാ​​​​​ത​​​​​യു​​​​​ടെ നി​​​​​യ​​​​​ന്ത്ര​​​​​ണം ഇ​​​​​റേ​​​​​നി​​​​​യ​​​​​ൻ സാ​​​​​യു​​​​​ധ സേ​​​​​ന തു​​​​​ട​​​​​രും. ക​​​​​രാ​​​​​റി​​​​​ന് തു​​​​​ര​​​​​ങ്കം​​​​​വ​​​​​യ്ക്കാ​​​​​ൻ ഇ​​​​​സ്ര​​​​​യേ​​​​​ലു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട ശ​​​​​ക്തി​​​​​ക​​​​​ൾ ശ്ര​​​​​മി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

National

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം: ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഇ​റാ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി

ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ - ഇ​സ്ര​യേ​ൽ അ​മേ​രി​ക്ക സം​ഘ​ർ​ഷ സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​ർ ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​ഗ​രാ​ച്ചി​യു​മാ​യി സം​സാ​രി​ച്ചു. ബ​ന്ധം തു​ട​രാ​ൻ ഞ​ങ്ങ​ൾ സ​മ്മ​തി​ച്ച​വെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​ക്സി​ൽ കു​റി​ച്ചു.

അ​തേ​സ​മ​യം സം​ഘ​ർ​ഷ​ത്തി​ന് ഒ​ട്ടും അ​യ​വി​ല്ല. പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്കാ​യി ഇ​റാ​നോ​ട് തു​ർ​ക്കി പ്ര​സി​ഡ​ന്‍റ് എ​ർ​ദോ​ഗ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​റാ​ൻ ച​ർ​ച്ച​ക​ളി​ലേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്നാ​ണ് നാ​റ്റോ സ​ഖ്യ​ക​ക്ഷി​യും മേ​ഖ​ല​യി​ലെ പ്ര​ധാ​ന രാ​ജ്യ​വു​മാ​യ തു​ർ​ക്കി​യു​ടെ ആ​വ​ശ്യം. ഇ​റാ​ന്‍റെ അ​ഭ്യ​ർ​ഥ​ന​യി​ൽ ന​ട​ത്തി​യ ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ലാ​ണ് തു​ർ​ക്കി ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.

തു​ർ​ക്കി​യെ ആ​ക്ര​മി​ച്ച ആ​യു​ധം ത​ങ്ങ​ളു​ടേ​ത​ല്ലെ​ന്ന് ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ല്‍ ച​ർ​ച്ച​ക​ളോ​ട് അ​നു​കൂ​ല​മാ​യി ഇ​റാ​ൻ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. റ​ഷ്യ​യും ചൈ​ന​യും വെ​ടി​നി​ർ​ത്ത​ലി​നാ​യി സ​മീ​പി​ച്ചു​വെ​ന്നും ഇ​റാ​ൻ അ​വ​കാ​ശ​പ്പെ​ടു​ന്നു. ആ​ക്ര​മം തു​ട​ങ്ങി​യ​വ​ർ അ​വ​സാ​നി​പ്പി​ക്ക​ട്ടെ​യെ​ന്നാ​ണ് ഇ​റാ​ന്‍റെ നി​ല​പാ​ട്. സം​ഘ​ർ​ഷം ആ​ഗോ​ള​ത​ല​ത്തി​ൽ ബാ​ധി​ച്ച​തോ​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ വി​ളി​ച്ചു ചേ​ർ​ത്ത ച​ർ​ച്ച​യി​ൽ ജി​സി​സി രാ​ജ്യ​ങ്ങ​ൾ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, അ​ർ​മേ​നി​യ, അ​സ​ർ​ബൈ​ജാ​ൻ, ഈ​ജി​പ്ത്, ഇ​റാ​ഖ്, ജോ​ർ​ദാ​ൻ, ലെ​ബ​ന​ൻ, സി​റി​യ, തു​ർ​ക്കി എ​ന്നീ രാ​ജ്യ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

National

പ്രവാസികളെ തിരിച്ചെത്തിക്കാൻ സജ്ജമെന്ന് വിദേശകാര്യമന്ത്രി

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന പ്ര​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ന്ത്യ​ക്കാ​രെ തി​രി​ച്ചെ​ത്തി​ക്കാ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും സാ​ധ്യ​മാ​യ എ​ല്ലാ ശ്ര​മ​ങ്ങ​ളും ന​ട​ത്തു​ന്ന​താ​യി വി​ദേ​ശ​കാ​ര്യമ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ.

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​നി​ട​യി​ൽ കേ​ന്ദ്ര​മ​ന്ത്രി ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ആ​ദ്യം രാ​ജ്യ​സ​ഭ​യി​ൽ ജ​യ​ശ​ങ്ക​ർ പ്ര​സ്താ​വ​ന ന​ട​ത്തി​യ​പ്പോ​ൾ ഇ​ന്ത്യ​യു​ടെ വി​ദേ​ശ​ന​യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ വെ​ള്ളം ചേ​ർ​ത്തു എ​ന്നാ​രോ​പി​ച്ച് പ്ര​തി​പ​ക്ഷം വാ​ക്കൗ​ട്ട് ന​ട​ത്തി. എ​ന്നാ​ൽ ലോ​ക്സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ന​ടു​ത്ത​ള​ത്തി​ൽ ഇ​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ചു.

ഞാ​യ​റാ​ഴ്ച വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 67,000 ഇ​ന്ത്യ​ക്കാ​ർ പ​ശ്ചി​മേ​ഷ്യ​യി​ൽ​നി​ന്നു തി​രി​ച്ചെ​ത്തി. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സം 150 ഇ​ന്ത്യ​ൻ വി​മാ​ന​ക്ക​ന്പ​നി​ക​ൾ പ​ശ്ചി​മേ​ഷ്യ​യി​ൽ​നി​ന്ന് ഇ​ന്ത്യ​ക്കാ​രെ തി​രി​ച്ചെ​ത്തി​ക്കാ​ൻ സ​ർ​വീ​സ് ന​ട​ത്തി. മേ​ഖ​ല​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​ർ​ക്കും ട്രാ​ൻ​സി​റ്റ് യാ​ത്ര​ക്കാ​ർ​ക്കും അ​ടി​യ​ന്ത​ര​മാ​യി മ​ട​ങ്ങേ​ണ്ട​വ​ർ​ക്കും ആ​വ​ശ്യ​മാ​യ എ​ല്ലാ ശ്ര​മ​ങ്ങ​ളും ന​ട​ത്തു​ന്ന​താ​യും കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​സ്താ​വ​ന​യി​ലൂ​ടെ പാ​ർ​ല​മെ​ന്‍റി​നെ അ​റി​യി​ച്ചു. മേ​ഖ​ല​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ ക്ഷേ​മ​വും സു​ര​ക്ഷ​യും ഊ​ർ​ജ​സു​ര​ക്ഷ​യും വ്യാ​പാ​ര​ബ​ന്ധ​വും ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തി​ന്‍റെ ദേ​ശീ​യ താ​ത്പ​ര്യ​ങ്ങ​ൾ​ക്കാ​യി​രി​ക്കും പ​ര​മ​പ്രാ​ധാ​ന്യ​മെ​ന്നും ജ​യ​ശ​ങ്ക​ർ വ്യ​ക്ത​മാ​ക്കി.

സം​ഘ​ർ​ഷം നേ​രി​ടു​ന്ന മി​ഡി​ൽ ഈ​സ്റ്റി​ലെ രാ​ജ്യ​ത​ല​വ​ന്മാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി സം​സാ​രി​ച്ച​താ​യും അ​ദ്ദേ​ഹം സ​ഭ​യെ അ​റി​യി​ച്ചു. ഇ​റേ​നി​യ​ന്‍ നേ​തൃ​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ട്ടി​ല്ല. എ​ന്നാ​ൽ, ഇ​റേ​നി​യ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യി ഫെ​ബ്രു​വ​രി 28നും ​മാ​ർ​ച്ച് അ​ഞ്ചി​നും താ​ൻ സം​സാ​രി​ച്ച​താ​യും ജ​യ​ശ​ങ്ക​ർ വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ സ​മാ​ധാ​ന​ത്തെ പി​ന്തു​ണ​യ്ക്കു​ന്നു. ച​ർ​ച്ച​യി​ലൂ​ടെ​യും ന​യ​ത​ന്ത്ര​ത്തി​ലൂ​ടെ​യും പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണം. സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കാ​നും സം​യ​മ​നം പാ​ലി​ക്കാ​നും സ​മാ​ധാ​ന​പ​ര​മാ​യ ജ​ന​ജീ​വി​തം ഉ​റ​പ്പാ​ക്കാ​നും ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യും പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.

ഇ​തോ​ടൊ​പ്പം ഫെ​ബ്രു​വ​രി 28ന് ​ഇ​റാ​ന്‍റെ മൂ​ന്ന് യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ കൊ​ച്ചി തീ​ര​ത്ത് അ​ടു​പ്പി​ക്കു​ന്ന​തി​ന് അ​നു​മ​തി തേ​ടി​യ​താ​യും ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷം മാ​ർ​ച്ച് ഒ​ന്നി​ന് ഇ​ന്ത്യ അ​നു​മ​തി ന​ൽ​കി​യ​താ​യും ജ​യ​ശ​ങ്ക​ർ സ​ഭ​യെ അ​റി​യി​ച്ചു. മാ​ർ​ച്ച് നാ​ലി​ന് ഇ​റാ​ന്‍റെ ക​പ്പ​ലാ​യ ‘ഐ​ആ​ർ​ഐ​എ​സ് ല​വാ​ൻ’ ഇ​ന്ത്യ​ൻ തീ​ര​ത്ത് അ​ടു​ത്ത​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

National

ഇ​റാ​ൻ സം​ഘ​ർ​ഷം: പ്ര​ധാ​ന​മ​ന്ത്രി നേ​രി​ട്ട് സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നേ​രി​ട്ട് സാ​ഹ​ച​ര്യ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ. പ്ര​തി​പ​ക്ഷ എം​പി​മാ​രു​ടെ ക​ടു​ത്ത മു​ദ്രാ​വാ​ക്യം വി​ളി​ക​ൾ​ക്കി​ട​യി​ലാ​ണ് മ​ന്ത്രി സ​ഭ​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ത്.

പ​ശ്ചി​മേ​ഷ്യ​യി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​ക്ക് ആ​ശ​ങ്ക​യു​ണ്ട്. ഫെ​ബ്രു​വ​രി 20-ന് ​ത​ന്നെ ഗ​വ​ൺ​മെ​ന്‍റ് ഇ​ക്കാ​ര്യ​ത്തി​ൽ ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന പു​റ​പ്പെ​ടു​വി​ച്ചി​രു​ന്ന​താ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ​റ​ഞ്ഞു. ഇ​റാ​ൻ സം​ഘ​ർ​ഷ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ എ​ല്ലാ രാ​ജ്യ​ങ്ങ​ളും സം​യ​മ​നം പാ​ലി​ക്ക​ണ​മെന്നും ​സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​ന് ച​ർ​ച്ച​ക​ളും ന​യ​ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ങ്ങ​ളും മാ​ത്ര​മാ​ണ് പോം ​വ​ഴി​യെ​ന്നും ജ​യ്ശ​ങ്ക​ർ പ​റ​ഞ്ഞു.

പ​ശ്ചി​മേ​ഷ്യ​യി​ലെ ഓ​രോ ച​ല​ന​ങ്ങ​ളും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നേ​രി​ട്ട് വി​ല​യി​രു​ത്തു​ന്നു​ണ്ട്. സ്ഥി​തി​ഗ​തി​ക​ൾ നേ​രി​ടാ​ൻ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ൾ ഏ​കോ​പി​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ൽ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ സ​ഭ​യു​ടെ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ ഊ​ർ​ജ സു​ര​ക്ഷ​യെ​ക്കു​റി​ച്ചും പ്ര​വാ​സി​ക​ളു​ടെ സു​ര​ക്ഷ​യെ​ക്കു​റി​ച്ചും പ്ര​സ്താ​വ​ന​യ​ല്ല മ​റി​ച്ച് സ​ഭ​യി​ൽ വി​ശ​ദ​മാ​യ ച​ർ​ച്ച വേ​ണ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം.

 

National

ഇറേനിയൻ കപ്പൽ കൊച്ചിയിൽ നങ്കൂരമിടാൻ അനുവദിച്ചത് മാനുഷിക പരിഗണന മൂലം: വിദേശകാര്യമന്ത്രി

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​റേ​​​നി​​​യ​​​ൻ യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​ക​​​ളാ​​​യ ഐ​​​ആ​​​ർ​​​ഐ​​​എ​​​സ് ദേ​​​ന ഇ​​​ന്ത്യ​​​ൻ മ​​​ഹാ​​​സ​​​മു​​​ദ്ര​​​ത്തി​​​ൽ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​തി​​​ലും ഐ​​​​​​​​ആ​​​​​​​​ര്‍ഐ​​​​​​​​എ​​​​​​​​സ് ലാ​​​​​​​​വ​​​​​​​​ണി​​​നെ കൊ​​​ച്ചി​​​യി​​​ൽ ന​​​ങ്കൂ​​​ര​​​മി​​​ടാ​​​ൻ അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​ലും ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പ്ര​​​തി​​​ക​​​ര​​​ണ​​​മ​​​റി​​​യി​​​ച്ച് കേ​​​ന്ദ്രം.

ന്യൂ​​​ഡ​​​ൽ​​​ഹി ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കു​​​ന്ന "റെ​​​യ്സി​​​ന ഡ​​​യ​​​ലോ​​​ഗി​​​ൽ’ സം​​​സാ​​​രി​​​ക്ക​​​വെ ഇ​​​ന്ത്യ​​​ൻ മ​​​ഹാ​​​സ​​​മു​​​ദ്ര​​​ത്തി​​​ലെ സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചും ഇ​​​റേ​​​നി​​​യ​​​ൻ യു​​​ദ്ധ​​​ക്ക​​​പ്പ​​​ലി​​​നു കൊ​​​ച്ചി​​​യി​​​ൽ ന​​​ങ്കൂ​​​ര​​​മി​​​ടാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യം ന​​​ൽ​​​കി​​​യ​​​തി​​​നെ​​​ക്കു​​​റി​​​ച്ചും കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി എ​​​സ്. ജ​​​യ​​​ശ​​​ങ്ക​​​റാ​​​ണ് വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ൽ​​​കി​​​യ​​​ത്.

കൊ​​​ച്ചി​​​യി​​​ൽ ഐ​​​ആ​​​ർ​​​ഐ​​​എ​​​സ് ലാ​​​വ​​​ണി​​​നെ ന​​​ങ്കൂ​​​ര​​​മി​​​ടാ​​​ൻ അ​​​നു​​​വ​​​ദി​​​ച്ച​​​ത് മാ​​​നു​​​ഷി​​​ക പ​​​രി​​​ഗ​​​ണ​​​ന മൂ​​​ല​​​മാ​​​ണെ​​​ന്ന് ജ​​​യ​​​ശ​​​ങ്ക​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണ​​​ത്തു ന​​​ട​​​ന്ന ’മി​​​ലാ​​​ൻ 2026’ നാ​​​വി​​​ക അ​​​ഭ്യാ​​​സ​​​ത്തി​​​ലും ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഫ്ലീ​​​റ്റ് റി​​​വ്യൂ​​​വി​​​ലും പ​​​ങ്കെ​​​ടു​​​ത്ത് മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്ന ഐ​​​ആ​​​ർ​​​എ​​​സ് ലാ​​​വ​​​നി​​​ന് സാ​​​ങ്കേ​​​തി​​​ക പ്ര​​​ശ്ന​​​മു​​​ണ്ടാ​​​യെ​​​ന്ന് ഇ​​​റാ​​​ൻ ഇ​​​ന്ത്യ​​​യെ അ​​​റി​​​യി​​​ച്ചു.

ഇ​​​ന്ത്യ​​​ൻ സ​​​മു​​​ദ്രാ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്നാ​​​യ​​​തി​​​നാ​​​ൽ ഇ​​​ന്ത്യ​​​യി​​​ലെ തു​​​റ​​​മു​​​ഖ​​​ത്തി​​​ലേ​​​ക്കെ​​​ത്താ​​​ൻ അ​​​വ​​​ർ ഇ​​​ന്ത്യ​​​യു​​​ടെ അ​​​നു​​​വാ​​​ദം ചോ​​​ദി​​​ച്ചു. ഫെ​​​ബ്രു​​​വ​​​രി 28ന് ​​​അ​​​വ​​​ർ അ​​​ഭ്യ​​​ർ​​​ഥ​​​ന ന​​​ട​​​ത്തി​​​യ​​​തി​​​നു പി​​​റ്റേ​​​ന്നു​​​ത​​​ന്നെ മാ​​​ർ​​​ച്ച് ഒ​​​ന്നി​​​ന് ഇ​​​ന്ത്യ അ​​​നു​​​മ​​​തി ന​​​ൽ​​​കി. അ​​​നു​​​മ​​​തി ല​​​ഭി​​​ച്ച​​​തി​​​നു​​​ശേ​​​ഷം ക​​​പ്പ​​​ൽ കൊ​​​ച്ചി​​​യി​​​ൽ ന​​​ങ്കൂ​​​ര​​​മി​​​ടാ​​​ൻ കു​​​റ​​​ച്ചു​​​ദി​​​വ​​​സ​​​മെ​​​ടു​​​ത്തു. അ​​​വ​​​ർ കൊ​​​ച്ചി​​​യി​​​ൽ എ​​​ത്തി​​​യ​​​പ്പോ​​​ഴേ​​​ക്കും സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ തി​​​ക​​​ച്ചും വ്യ​​​ത്യ​​​സ്ത​​​മാ​​​യി മാ​​​റി​​​യി​​​രു​​​ന്നു.

റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ള​​​നു​​​സ​​​രി​​​ച്ച്, ക​​​ഴി​​​ഞ്ഞ നാ​​​ലി​​​നാ​​​ണ് ഐ​​​​​​​​ആ​​​​​​​​ര്‍ഐ​​​​​​​​എ​​​​​​​​സ് ലാ​​​വ​​​ൺ കൊ​​​ച്ചി​​​യി​​​ൽ ന​​​ങ്കൂ​​​ര​​​മി​​​ട്ട​​​ത്. അ​​​തേ​​​ദി​​​വ​​​സംത​​​ന്നെ​​​യാ​​​ണ് ഐ​​​​​​​​ആ​​​​​​​​ര്‍ഐ​​​​​​​​എ​​​​​​​​സ് ദേ​​​ന, യു​​​എ​​​സ് അ​​​ന്ത​​​ർ​​​വാ​​​ഹി​​​നി​​​യു​​​ടെ ആ​​​ക്ര​​​മ​​​ണത്തിൽ മു​​​ങ്ങി​​​യ​​​തും.

 

Latest News

Corehub Up